ഓര്‍മ്മകളില്‍ അമ്മ
സംഭാഷണം ഇങ്ങനെയാണെങ്കിലും അവസാനം അമ്മ മക്കളുടെ ഇഷ്ടത്തിന് അനുസരിച്ച് വേഷഭൂഷാദികള്‍ അണിയുന്നു.- സുജ മേപ്പാടി
സുജ മേപ്പാടി
...................................................
ഇത് ഇത്രേം കയറ്റി ഉടുക്കുന്നതെന്തിനാ?ഇങ്ങനെ മുക്കാല്‍ സാരി ഉടുത്താ ഞാന്‍ കൂടെ വരില്ല്യട്ടോ...'
'വേണ്ട..... ഞാന്‍ തനിച്ച് പൊയ്ക്കോളാം............. '
'സാരിത്തുമ്പ് ഞൊറിഞ്ഞിട്ട് ഒരു പിന്ന് കുത്ത്യാ പോരേ?
'അതൊന്നും വേണ്ട...ഇപ്പോ ഇങ്ങനെ മതി....'
'എപ്പഴും ഈ കറുത്ത കുപ്പായം മാത്രേ ഇടാന്‍ ഉള്ളോ?
'കറുപ്പാകുമ്പോ എല്ലാ സാരിക്കും ചേരും....
'മുഖത്ത് ഇത്തിരി പൗഡര്‍ ഇട്ടൂടെ?' .
'നെനക്ക് അറിഞ്ഞൂടെ ഞാന്‍ അതൊന്നും ഇടാറില്ല്യാന്ന്......'
ആ മുടിയിങ്ങനെ കെട്ടാതെ ഒന്ന് അഴിച്ചു ഇട്ടാല്‍ നല്ല ഭംഗി ഉണ്ടാവും
ഓ.... ഇനി പോകുമ്പോള്‍ ചെയ്യാം.... . '
'ന്നാ പിന്നേ....ആ ചെരിപ്പ് എങ്കിലും ഒന്ന് മാറ്റിക്കൂടെ? '
'നെനക്ക് ഇപ്പോ എന്താ വേണ്ടേ?കൂടെ വരാന്‍ ഞാന്‍ ചന്തം പോരാന്നുണ്ടോ?
സംഭാഷണം ഇങ്ങനെയാണെങ്കിലും അവസാനം അമ്മ മക്കളുടെ ഇഷ്ടത്തിന് അനുസരിച്ച് വേഷഭൂഷാദികള്‍ അണിയുന്നു.അവിടെയും അമ്മ അമ്മയാകുന്നു.ഓര്‍മ്മകളില്‍ അമ്മ നിറയുന്നു.എന്റെ കണ്‍കോണുകള്‍ ഈറനണിയുന്നു.






