ഉണ്ണി വാരിയത്ത്
.....................
വാണീ പ്രസാദിക്കൂ സപ്തസ്വരവീണാ-
പാണീ നമസ്തുതേ വിദ്യാദേവീ
എന്നെന്നുമെന്നുള്ളിലുണ്ടായിരിക്കണേ
നന്നായ് തെളിക്കണേ ആത്മജ്യോതി
പ്രാസാലങ്കാരാദി ഭാഷാഭൂഷണങ്ങൾ
പ്രാപ്തമാക്കേണമേ സുഭാഷിണീ
സൽക്കലാ സംഗീത സാഹിത്യ സർവസ്വ-
സാരാംശമേകുക മൂകാംബികേ
അക്ഷയസമ്പന്നേ അക്ഷതചാരുതേ
അക്ഷരദേവതേ കൈതൊഴുന്നേൻ