നിൻ്റെ ഓർമകൾ (കവിത )-

ആഷിഖ് എൻ.കെ കൂരാച്ചുണ്ട്. നിൻ്റെ ഓർമകൾ (കവിത )-

നിൻ്റെ ഓർമകൾ  (കവിത )-

 ആഷിഖ് എൻ.കെ കൂരാച്ചുണ്ട്.

മരിക്കുന്നു നീയെന്നറിഞ്ഞു ഞാൻ

മറക്കുന്നു നീയെന്നോർത്തു ഞാൻ

എങ്കിലും മടുക്കില്ലെൻ മാനസമേ നിന്നെ

നീ തന്ന മാനമാണെന്നുള്ളിൽ മിടിക്കുന്നത്

ഒരു മരത്തിൻ്റെ മർമരത്തിൽ

നിർനിമേഷനായ് നിന്ന ഞാൻ

നിൻ മടിയിൽ ചാഞ്ഞ നേരം

മാറോടണച്ചു നീ പകർന്ന സ്നേഹം

എൻ്റെ മൗനത്തിന് മൊഴി പകർന്നതു നീ

എൻ്റെ മന്ദിപ്പിനു  മാപ്പു തന്നതു നീ

മർക്കടനാം എന്നെ മനുഷ്യനാക്കിയതു നീ

മയങ്ങിയോരെൻ മിഴികളിൽ ചന്തം ചാർത്തി

മായാ നദിയിലേക്കു തുഴഞ്ഞതു നീ

മനമേ നിന്നെയറിയുന്നു ഞാൻ

മാനസത്തിൽ ഓർക്കുന്നു ഞാൻ

മറവിട്ട് കിടക്കുന്ന നിൻ മണ്ണിൽ

മുത്തി മണക്കുന്നു ഞാൻ